വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

എളവള്ളിയുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി 2026-27 വാര്‍ഷിക പദ്ധതിയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എളവള്ളി ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു.സരിത യോഗത്തില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല , സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ബി ജയ, സനില്‍ കുന്നത്തുള്ളി, ചിത്ര രതിഷ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആഷിക്ക് വലിയകത്ത്, വി കെ സുരേന്ദ്രന്‍, കെ.ടി ലിംസണ്‍, പഞ്ചായത്ത് അംഗങ്ങളായ
പ്രസാദ് വാക , രാജി മണികണ്ഠന്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ജി സുബിദാസ്, സെക്രട്ടറി തോമസ് ഏലിയാസ് രാജന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT