ശില്‍പശാല സംഘടിപ്പിച്ചു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എരുമപ്പെട്ടി റെയിഞ്ച് മുഅല്ലിം ശില്‍പശാല സംഘടിപ്പിച്ചു.  ആദൂര്‍ തര്‍ബിയത്തുല്‍ ഇസ്ലാം മദ്‌റസ ഹാളില്‍ സംഘടിപ്പിച്ച പരിശീലന ക്ലാസ് ആദൂര്‍ മഹല്ല് സെക്രട്ടറി എം പി റഫീഖ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് ഫൈസി അധ്യക്ഷത വഹിച്ചു. പരിശീലന ക്ലാസിന് മുഫത്തിശ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുദരിബ് ഷമീര്‍ അന്‍വരി എന്നിവര്‍ നേതൃത്വം നല്‍കി റെയിഞ്ച് ട്രഷറര്‍ ഇസ്മായില്‍ മാളിയാക്കല്‍ ആദൂര്‍ മഹല്ല് പ്രസിഡണ്ട് അബൂബക്കര്‍ സാഹിബ്, കെ സി മൊയ്തുട്ടി സാഹിബ്, ഷാനിഫ് മതില്‍ പറമ്പില്‍,പ്രവാസി പ്രതിനിധികളായ ഉസ്മാന്‍കുട്ടി തച്ചറായി പള്ളത്ത്, മുഹമ്മദ് കുട്ടി കുറ്റിയില്‍ എന്നിവര്‍ സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി മുസ്തഫ ദാരിമി സ്വാഗതവും ഹാഫിള് ഇബ്രാഹിം ഫൈസി നന്ദിയും പറഞ്ഞു

ADVERTISEMENT