ഗുരുവായൂരില്‍ നടക്കുന്ന വൈകുണ്ഠാമൃതം നാരായണീയ സാഗരത്തില്‍ വിശ്വആയുരാരോഗ്യ സൗഖ്യപ്രാര്‍ത്ഥന നടന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്യ ഉദ്ഘാടനം നിര്‍വഹിച്ചു. നടന്‍ ജയസൂര്യ മുഖ്യാതിഥിയായി. ദേശീയ ജനറല്‍ സെക്രട്ടറി ഹരിമേനോന്‍ ചാമപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്വാമി ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ശോഭ സുരേന്ദ്രന്‍ പ്രഭാഷണം നടത്തി. ടി.എസ്. രാധാകൃഷ്ണന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഉഷ, ആലിസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പാരായണം നടത്തി. എളങ്ങള്ളൂര്‍ സദാനന്ദന്‍ നമ്പൂതിരി, ഹരി മേനോന്‍ ചാമപ്പറമ്പില്‍, സി. മോഹന്‍ദാസ് എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കി. ടി.യു. മനോജ്, ഐ.ബി. ശശി എന്നിവര്‍ സംസാരിച്ചു. കേശാദിപാദ വര്‍ണ്ണന പാരായണവും ഉണ്ടായി.