കടപ്പുറം വട്ടേക്കാട് പി. കെ. മൊയ്തുണ്ണി ഹാജി മെമ്മോറിയല്‍ യു.പി.സ്‌കൂളില്‍ ലോക തപാല്‍ ദിനം ആചരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ജൂലി ജോണ്‍ അധ്യക്ഷത വഹിച്ചു. പോസ്റ്റുമാസ്റ്റര്‍ മിന്നു, പോസ്റ്റ് മാന്‍ ജോഷി എന്നിവര്‍ പോസ്റ്റോഫീസ് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കുട്ടികള്‍ അവരുടെ ആശയങ്ങള്‍ അടങ്ങിയ ഇന്‍ല്ലന്റ് പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചു. സീനിയര്‍ അധ്യാപകരായ ഷെമീറ, ഷേര്‍ലി, എ.എച്ച്. ഷാജി, ബിന്ദു, സെലിന്‍, എം.കെ.നിയാസ്, ഫെറിന്‍ ജേക്കബ്ബ്, പിങ്കി, ഫ്രാന്‍സിയ, ആല്‍ബിന്‍, ദീപ്തി ഹസീന, റസിയ എന്നിവര്‍ നേതൃത്വം നല്‍കി. പോസ്റ്റ് ഓഫീസ് സന്ദര്‍ശനവും ആശയവിനിമയ ശൃംഖലയെ കുറിച്ചും കുട്ടികള്‍ക്ക് അവബോധം നല്‍കി.