തൂലിക ജാലകം സാഹിത്യ വേദിയുടെ പ്രഥമ പുരസ്‌കാരം എഴുത്തുകാരന്‍ റഫീക്ക് പട്ടേരിക്ക് സമ്മാനിക്കും

തൂലിക ജാലകം സാഹിത്യ വേദിയുടെ പ്രഥമ പുരസ്‌കാരം എഴുത്തുകാരന്‍ റഫീക്ക് പട്ടേരിക്ക് സമ്മാനിക്കും. ഏപ്രില്‍ 19 ഞായറാഴ്ച കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന തൂലിക ജാലകത്തിന്റെ മൂന്നാമത്തെ പുസ്തക പ്രകാശന ചടങ്ങിനോടനുബന്ധിച്ചാണ് പുരസ്‌കാര സമര്‍പ്പണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളതോടൊപ്പം വിദേശ രാജ്യങ്ങളിലെ തൂലിക ജാലകം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പ്രിയന്‍ പോര്‍ക്കുളത്ത് , ജനറല്‍ സെക്രട്ടറി സി.പി. ജാഷിര്‍ പെരുമ്പടപ്പ് , പ്രസിഡന്റ് നാസര്‍ ചേറ്റുവ എന്നിവര്‍ അറിയിച്ചു.

 

ADVERTISEMENT