നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം എഴുത്തുകാരന്‍ തലക്കോട്ടുകര കെ.സിന്ധുരാജ് ഏറ്റുവാങ്ങി

തിരുവനന്തപുരം നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം എഴുത്തുകാരന്‍ തലക്കോട്ടുകര കെ.സിന്ധുരാജ് ഏറ്റുവാങ്ങി. സത്യന്‍ മുതല്‍ നയന്‍താര വരെ എന്ന കൃതിക്കാണ് പുരസ്‌കാരം. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് ഡോ- ജോര്‍ജ് ഓണക്കൂര്‍ പുരസ്‌കാരം സമ്മാനിച്ചു. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അദ്ധ്യക്ഷനായിരുന്നു. വെങ്കല ശില്പവും പ്രശംസ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ADVERTISEMENT