സിപിഐ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കെ ദാമോദരന്‍ രചിച്ച ആദ്യ രാഷ്ട്രീയ നാടകം പാട്ടബാക്കി പുനരാവിഷ്‌കരണ പരിശീലന ക്യാമ്പ് മുന്‍കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു. മെയ് 18ന് വൈകിട്ട് മൂന്നുമണിക്ക് അഞ്ഞൂര്‍ നമാസ് ഓഡിറ്റോറിയത്തില്‍ വച്ചാണ് പാട്ടബാക്കി നാടകാവതരണം നടത്തുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സെമിനാറും ഉണ്ടായിരിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, കെ വി അബ്ദുല്‍ ഖാദര്‍, എന്‍ കെ അക്ബര്‍ എം എല്‍ എ, കെ കെ വത്സരാജ്, വി കെ ശ്രീരാമന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.