സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ ക്രിസ്തുമസ് ആഘോഷവും മെമ്മറി ക്ലിനിക്കും നടത്തി

സാമൂഹ്യനീതി വകുപ്പിന്റെ കുന്നംകുളം സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്ററില്‍ ക്രിസ്തുമസ് ആഘോഷവും മെമ്മറി ക്ലിനിക്കും നടത്തി. മെമ്മറി ക്ലിനിക്കില്‍ സൗജന്യ മറവിരോഗ പരിശോധനയും, ഷുഗര്‍ പ്രഷര്‍ എന്നിവയുടെ പരിശോധനയും നടന്നു. കുടുംബ പരിചാരകര്‍ക്കായി സ്വഭാവ നിയന്ത്രണത്തെ കുറിച്ച് സ്ഥാപനത്തിലെ ഡിമെന്‍ഷ്യ കെയര്‍ സോഷ്യല്‍ വര്‍ക്കറും അഡ്മിനിസ്‌ട്രേറ്ററുമായ സുരേഷ് കുമാര്‍ ഒ.പി ക്ലാസ് എടുത്തു. മറവി രോഗബാധിതരും കുടുംബാംഗങ്ങളും പങ്കെടുത്തു.

ADVERTISEMENT