യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കടങ്ങോട് മില്ല് കുഴിപ്പത്ത് ഉന്നതിയില്‍ വലിയ പുരയ്ക്കല്‍ സനല്‍കുമാര്‍ (40) ആണ് മരിച്ചത്. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയ്ക്ക് സമീപം സ്‌കൂളിന് മുന്നില്‍ വെച്ച് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സനലിന് ദേഹാസ്വാസ്ഥ്യഥ്യമുണ്ടാകുകയും വീഴുകയുമായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ സനലിനെ അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ADVERTISEMENT