കുളത്തില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

കുളത്തില്‍ കുഴഞ്ഞുവീണ് ചൂണ്ടല്‍ സ്വദേശിയായ യുവാവ് മരിച്ചു. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശ്ശേരിയിലുള്ള പഞ്ചായത്ത് കുളത്തില്‍ കുഴഞ്ഞ് വീണ് യുവാവ് മുങ്ങി മരിച്ചു. ചൂണ്ടല്‍ കുമ്പളപ്പറമ്പില്‍ വീട്ടില്‍ ഗോവിന്ദന്റെ മകന്‍ കുട്ടനാണ് (44) മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കുളത്തില്‍ തുണി കഴുകാന്‍ എത്തിയ കുട്ടന്‍, കുളത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

കുന്നംകുളം അഗ്‌നി രക്ഷാ സേനയെ നാട്ടുക്കാര്‍ വിവരമറിയിച്ചെങ്കിലും അവരെത്തുന്നതിന് മുന്‍പായി ബൈക്കില്‍ പോവുകയായിരുന്ന രണ്ട് യുവാക്കള്‍ കുളത്തില്‍ ഇറങ്ങി കുട്ടനെ പുറത്തെടുത്തു. എന്നാല്‍ മരണം സംഭവിച്ചതായി വൃക്തമായതോടെ മൃതദേഹം കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

 

 

ADVERTISEMENT