ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പുന്ന ശ്രീ അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മുതുവുട്ടൂര്‍ സ്വദേശി പോക്കാക്കില്ലത്ത് വീട്ടില്‍ നിസാമാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു. കഴിഞ്ഞമാസം 30ന് ക്ഷേത്രത്തില്‍ ഉത്സവത്തിനോടനുബന്ധിച്ച് എഴുന്നള്ളിപ്പുമായി പോകും വഴി മരുതയൂര്ക്കുളങ്ങര മഹാദേവന് എന്ന ആന ഇടുകയുകയും നിസാമിനെ വലിച്ചിഴച്ച് കുത്തുകയും ചെയ്തു. പാപ്പാനെയും തൂക്കിയെടുത്ത് നിലത്തിട്ടിരുന്നു. സാരമായി പരിക്കേറ്റ ചികിത്സയില്‍ കഴിയുന്നതിനിടെ നിസാം മരണത്തിന് കീഴടങ്ങിയത്.