വടക്കേക്കാട് എരിഞ്ഞിപ്പടിയില് മോട്ടോര്‍ പമ്പ് സെറ്റ് റിപ്പയര്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വടക്കേക്കാട് പമ്മനത്തേയില് 19 വയസ്സുള്ള ഫക്കറുദ്ദീന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടുകൂടി സ്വന്തം വീട്ടിലെ മോട്ടോര്‍ പമ്പ് സെറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. മാതാവിന്റെ ബഹളം കെട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.