25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk വദനാര്‍ബുദത്തിനെതിരെ സംസ്ഥാനവ്യാപക പദ്ധതിക്ക് തുടക്കമായി

വദനാര്‍ബുദത്തിനെതിരെ സംസ്ഥാനവ്യാപക പദ്ധതിക്ക് തുടക്കമായി

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വദനാര്‍ബുദത്തിനെതിരെ സംസ്ഥാനവ്യാപക പദ്ധതിക്കു തുടക്കമായി. വദനാര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി സമയബന്ധിത ചികിത്സ ഉറപ്പാക്കി മരണനിരക്കും ഗുരുതര പ്രത്യാഘാതങ്ങളും കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് വദനാര്‍ബുദ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കേരളം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 7,000 ഡെന്റല്‍ ക്ലിനിക്കുകള്‍ പ്രാഥമിക കണ്ടെത്തല്‍ കേന്ദ്രങ്ങളായി മാറും. ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!