കടവല്ലൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി കൊപ്പറമ്പത്ത് ചന്ദ്രന്റെ മകന് 43 വയസുള്ള ഉണ്ണികൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള ബന്ധുവിന്റെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നംകുളം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.