യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കടവല്ലൂര്‍ കല്ലുംപുറത്ത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കല്ലുംപുറം ചാലിശ്ശേരി റോഡില്‍ മേനോത്ത് വളപ്പില്‍ ഷാജിയുടെ മകന്‍ 20 വയസ്സുള്ള അഫ്ത്താബീനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കല്ലുംപുറം ചെഗുവേര റോഡില്‍ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ ബിബിഎയ്ക്ക് പഠിക്കുന്ന അഫ്താബ്. അവധിക്ക് വീട്ടില്‍ വന്നതാണ്.
കുന്നംകുളത്ത് നിന്നും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. ഞായറാഴ്ച എട്ടുമണിമുതലാണ് അഫ്താവിനെ കാണാതായത്.

 

ADVERTISEMENT