27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Erumapetty ജനകീയ വായനശാലയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

ജനകീയ വായനശാലയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

എരുമപ്പെട്ടി കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായന ശാലയുടെ പ്രവര്‍ത്തനോദ്ഘാടനം ആലത്തൂര്‍ എം.പി.കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് സോമന്‍ കളരിക്കല്‍ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കലാഭവന്‍ സലീം വീശിഷ്ടാതിഥിയായി. ജില്ലാപഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, വായനശാല രക്ഷാധികാരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി.ബിനോജ്, വാര്‍ഡ് മെമ്പര്‍ സ്വപ്ന പ്രദീപ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വത്സന്‍ പാറന്നൂര്‍, സെക്രട്ടറി എന്‍.ബി.ബിജു, കെ.എ. ശശിധരന്‍, കെ.രാജേഷ്‌കുമാര്‍, വിമലേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വിളക്ക് പാട്ട് സംഘത്തിന്റെ ഗുരു നാഥന്‍ സതീശന്‍ ചെറുകുന്നത്ത്, സംഗീതവിദ്യാലയം അധ്യാപിക ജലജ ചാക്യാര്‍, വായന ശാലക്കായി ശില്‍്പം രൂപ കല്പന ചെയ്ത വിനേഷ് കുട്ടഞ്ചേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വിവിധ പരീക്ഷ വിജയികളെ അനുമോദിച്ചു. നാടക പ്രവര്‍ത്തകന്‍ അഖിലേഷ് തയ്യൂരിന്റെ ലഹരി വിരുദ്ധ നാടകം ഫേസ് അരങ്ങേറി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.

ADVERTISEMENT
error: Content is protected !!