വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ആലുക്കല്‍ വീട്ടില്‍ 24 വയസുള്ള വിഷ്ണു സുരേഷിനെയാണ് തൃശൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ജില്ലാ കളക്ടറുടെ കരുതല്‍ തടങ്കല്‍ ഉത്തരവു പ്രകാരം തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണറുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ഗുരുവായൂര്‍ എസിപി പ്രേമാനന്ദ കൃഷ്ണന്റ നേതൃത്വത്തില്‍ ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വിവി വിമല്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സി സജിത്ത് മോന്‍, സിപിഒമാരായ അമര്‍, അരുണ്‍, രെജിത്, അജിത്‌ലാല്‍, അനൂപ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചാവക്കാട്, തിരൂര്‍, കാട്ടൂര്‍, വടക്കേക്കാട് സ്റ്റേഷനുകളിലായി വിഷ്ണുവിനെതിരെ കൊലപാതകശ്രമം, മോഷണം, ദേഹോപദ്രവം ഏല്‍പ്പിക്കുക, സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുക തുടങ്ങി വിവിധ കേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു.



