പുന്നയൂര്‍ എടക്കരയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. എടക്കര മുറാദ് വീട്ടില്‍ മുഹമ്മദ് നിദാലിനെയാണ് ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ജെ റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബാംഗ്ലൂരില്‍ ആയിരുന്ന ഇയാള്‍ രണ്ടുദിവസം മുമ്പാണ് വീട്ടിലെത്തിയത്.