യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത് വിവാഹിതനായി

കസ്റ്റഡി മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിലൂടെ ശ്രദ്ധ നേടിയകുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റുമായ വി.എസ് സുജിത്ത് വിവാഹിതനായി. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി തൃഷ്ണയാണ് വധു. ഞായറാഴ്ച രാവിലെ ഏഴിനും 7 45 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് താലികെട്ട് നടന്നത്. തുടര്‍ന്ന് ചൊവ്വന്നൂര്‍ കെ ആര്‍ നാരായണന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടത്തി.

മുന്‍ എം പി – ടി എന്‍ പ്രതാപന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഗുരുവായൂരില്‍ എത്തി . ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, സന്ദീപ് വാര്യര്‍, നിയമ പോരാട്ടത്തിന് സുജിത്തിന് ഒപ്പം നിന്ന വര്‍ഗീസ് ചൊവ്വന്നൂര്‍, മറ്റു പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേതാക്കളായ ഷാഫി പറമ്പില്‍, കെ മുരളീധരന്‍ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.കഴിഞ്ഞദിവസം കുന്നംകുളത്ത് നടന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പങ്കെടുത്ത പ്രതിഷേധ സമ്മേളനത്തില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്റെ രണ്ട് പവന്‍ സ്വര്‍ണ്ണമാല വേദിയില്‍ വെച്ച് ഊരി വിവാഹസമ്മാനമായി സുജിത്തിന് നല്‍കിയിരുന്നു. ഇത് വന്‍ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു.കഴിഞ്ഞദിവസം വീട്ടിലെത്തിയ കെ സി വേണുഗോപാല്‍ എംപി സമ്മാനമായി സ്വര്‍ണ മോതിരവും സുജിത്തിന് നല്‍കിയിരുന്നു.

ADVERTISEMENT