യൂത്ത് കോണ്‍ഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി ഡബ്ലിയു ഡി റോഡ് സെക്ഷന്‍ എഇ യെ ഉപരോധിച്ചു

Perumpadap Mandalam Committee protest

പുന്നയൂര്‍ക്കുളം ജല-മിഷന്റെ ഭാഗമായി പൊളിച്ച പെരുമ്പടപിലെ പാറ- കുണ്ടിച്ചിറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി ഡബ്ലിയു ഡി റോഡ് സെക്ഷന്‍ എഇ യെ ഉപരോധിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി റംഷാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എംഎ ദിന്‍ഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി റാസില്‍, വിനു എരമംഗലം, അന്‍സാര്‍ മനാഫ്, ജയപ്രസാദ്, തുടങ്ങിവര്‍ പങ്കെടുത്തു. ഓഫീസ് അധികൃതര്‍ വാട്ടര്‍ അതോറിറ്റിയുമായി കൂടിയാലോചിച്ച് അടുത്ത ദിവസം പണി ആരംഭിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.  പൊന്നാനി പോലീസും സ്ഥലത്തുണ്ടായിരുന്നു.

content summary ; Youth Congress Perumpadap Mandalam Committee protest

ADVERTISEMENT