ഒരുമനയൂരിലെ യുവജന ക്ലബ്ബുകളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കുക, സ്‌പോര്‍ട്‌സ് കിറ്റ് എവിടെ എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, യുവജന ധര്‍ണ്ണയും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഖില്‍ ജി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിന്‍ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാക്കളായ സാന്ദ്ര കൊച്ചു, മേഘ സേവിയര്‍, മനു ആന്റോ, ചാള്‍സ് ചാക്കോ, ഒ.യു.വിഷ്ണു, കെവിന്‍ ജോഷി, മുഹമ്മദ് റാസല്‍, ജവഹര്‍ബല്‍ മഞ്ച് മണ്ഡലം പ്രസിഡണ്ട് ഇമ്രാന്‍, കെഎസ്‌യു മണ്ഡലം ഭാരവാഹികള്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.