ദേശീയപാത 66 ചാവക്കാട് – ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥയില്‍ യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈ നട്ട് പ്രതിഷേധിച്ചു. ഒരുമനയൂര്‍ കുറുപ്പത്ത് പള്ളിക്ക് മുന്നിലെ അപകടകരമായ ഗര്‍ത്തത്തിലാണ് തെങ്ങിന്‍ തൈ നട്ടത്. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫാദിന്‍രാജ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശ്വിന്‍ ചാക്കോ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ ജെ ചാക്കോ, വി പി അലി, വി എ മോഹനന്‍, നികേഷ് ശംസുദ്ധീന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ അജ്മല്‍ മജീദ്, മനു ആന്റോ, അഭിഷേക് തുടങ്ങിയവര്‍ പങ്കെടുത്തു.