26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു

മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു

87

കടവല്ലൂര്‍ കോട്ടോല്‍ തെക്കത്ത് മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു. ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്നാണ് കുറുപ്പത്ത് വളപ്പില്‍ ധനീഷിന്റെ വീട്ടിലെ പുളിമരം വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണത്. നാല് പോസ്റ്റുകള്‍ പൂര്‍ണമായി തകര്‍ന്നു. രണ്ട് പോസ്റ്റുകള്‍ക്ക് ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചു. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാലിയില്‍ ലത്തിഫിന്റെ ബൈക്കിന് മുകളിലേക്കാണ് ഒരു വൈദ്യുതി പോസ്റ്റ് വീണത്. മരം വീണതിനെ തുടര്‍ന്ന് പുളിയന്‍കോട്ടില്‍ മുഹമ്മദിന്റെ വീട്ടിലെ വിറക് പുരയുടെ ഷീറ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!