ഭാഷ സമര നായകരെ അനുസ്മരിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി യൂത്ത് ലീഗ് ദിനാചരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എം എം നാസറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് ഹൈദരലി സാഹിബ് പതാക ഉയര്‍ത്തി. മുസ്ലിം ലീഗ് കുന്നംകുളം നിയോജക മണ്ഡലം ജോ. സെക്രട്ടറി അബ്ദുല്‍ ഗനി സാഹിബ് ഭാഷ സമരനേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജ. സെക്രട്ടറി ജുറൈജ് വാഫി, എം എസ് എഫ് ജില്ല വൈ. പ്രസിഡന്റ് ഹാരിസ് ഉസ്മാന്, എം എസ് എഫ് നിയോജക മണ്ഡലം ജ. സെക്രട്ടറി ഉവൈസ് ഹുദവി ചിറയങ്ങാട്, സുഹൈല്‍ കടവല്ലൂര്‍, നുഹ്മാന്‍ ചിറയങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.