തൃത്താല പടിഞ്ഞാറങ്ങാടിയില്‍ യുവാവിന് മണ്ണ് മാഫിയയുടെ കുത്തേറ്റ് ഗുരുതര പരിക്ക്.കൂനംമൂച്ചി സ്വദേശികളായ മണ്ണ് മാഫിയ സംഘമാണ് കല്ലടത്തൂര്‍ സ്വദേശിയായ ഷബീറിനെ മാരകയുധങ്ങളുമായി കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഷബീറിനേ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ്ധചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടുകൂടിയാണ് മാഫിയ സംഘത്തിന്റെ ആക്രമണം