പോര്‍ക്കുളം സ്വദേശികളായ യുവാക്കളെ കഞ്ചാവുമായി പിടി കൂടി. പോര്‍ക്കുളം സ്വദേശികളായ രഘു (26) നിധിന്‍ (29) എന്നിവരെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയില്‍ പാറേമ്പാടത്ത് നിന്നാണ് 13 ഗ്രാം കഞ്ചാവുമായി രഘുവിനെയും, 10 ഗ്രാം കഞ്ചാവുമായി നിധിനെയും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പരിശോധന വ്യാപകമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയിലാണ് പ്രതികള്‍ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എ. സുരേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റാഫി, ശ്രീരാഗ്, സതീഷ് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.