വൈ ഡബ്ലിയു സി എ വാര്‍ഷിക എക്‌സിബിഷന്‍ ആന്‍ഡ് സെയില്‍ 2026-ന് തുടക്കമായി

വൈ ഡബ്ലിയു സി എ വര്‍ഷം തോറും സംഘടിപ്പിച്ചു വരാറുള്ള വാര്‍ഷിക എക്‌സിബിഷന്‍ ആന്‍ഡ് സെയില്‍ 2026-ന് കുന്നംകുളം വൈ ഡബ്ലിയു സി എ ഹാള്‍ അങ്കണത്തില്‍ തുടക്കമായി. രാവിലെ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജിത്ത് ആവേന്‍ എക്‌സിബിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈ ഡബ്ല്യു സി എ പ്രസിഡന്റ് ബൈനി തര്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എക്‌സിബിഷന്റെ ഭാഗമായി നടന്ന യോഗത്തില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോന്‍സി, സംഘടന സെക്രട്ടറി സുനിത മോഹന്‍, ട്രഷറര്‍ ബീത വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മേളയില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് എക്‌സിബിഷന്‍.

ADVERTISEMENT