29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam ദുരൂഹ സാഹചര്യത്തില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ദുരൂഹ സാഹചര്യത്തില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കുന്നംകുളത്ത് ആളൊഴിഞ്ഞ തരിശിട്ട പാടത്തെ പറമ്പില്‍ ഉടമസ്ഥന്റ സമ്മതമില്ലാതെ ദുരൂഹ സാഹചര്യത്തില്‍ ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചൊവ്വന്നൂര്‍ മീമ്പികുളത്തിന് സമീപം തൃശൂരില്‍ താമസിക്കുന്ന പുതുക്കുളങ്ങര ബാലഗോപലന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഒട്ടകത്തിന്റെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുക്കാര്‍ നടത്തിയ പരിശോധനയിലാണ് കുഴിയെടുത്ത് മുടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും കുന്നംകുളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!