25.6 C
Kunnamkulam
Saturday, July 11, 2026
Home Uncategorized അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ”അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിൽ സുരേഷ് ഗോപിയുടെ പ്രതികരണം. അൽപ്പം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്. 12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോകുന്നത്. ഏതാകും വകുപ്പെന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയായതിനാൽ സുപ്രധാന വകുപ്പ് തന്നെയായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ലെന്നാണ് നേതൃത്വത്തിൽ നിന്നും ലഭിച്ച വിവരം.

ADVERTISEMENT
error: Content is protected !!