32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty കരിയന്നൂര്‍ ഒന്നാം നമ്പര്‍ അങ്കണവാടിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മൂന്ന് ലക്ഷം വകയിരുത്തി

കരിയന്നൂര്‍ ഒന്നാം നമ്പര്‍ അങ്കണവാടിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മൂന്ന് ലക്ഷം വകയിരുത്തി

153

എരുമപ്പെട്ടി പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡ് കരിയന്നൂര്‍ ഒന്നാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ പണിപൂര്‍ത്തീകരിക്കാന്‍ ഭരണസമിതി 3 ലക്ഷം രൂപ വകയിരുത്തിയതായി വാര്‍ഡ് മെമ്പര്‍ എന്‍.കെ.കബീര്‍ അറിയിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ചുറ്റുമതില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അങ്കണവാടി തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. പുതിയ ഭരണസമിതി റിവിഷനില്‍ ഉള്‍പ്പെടുത്തിയാണ് ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചത്. പണി പൂര്‍ത്തീകരിച്ച് അടുത്തമാസം അങ്കണവാടി തുറന്നു പ്രവര്‍ത്തിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ എന്‍.കെ.കബീര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!