25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

അധികാര ദുര്‍വിനിയോഗം നടത്തുന്ന പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ചിറക്കല്‍ സെന്ററില്‍ ചേര്‍ന്ന പൊതുയോഗം മുന്‍ ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.
എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടതിനെ സംബന്ധിച്ച് ഉരിയാടാത്ത മുഖ്യമന്ത്രിയുടെ നടപടി ഭീരുത്വമാണെന്ന് ജയശങ്കര്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം.അലി അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് നേതാക്കളായ എം.എസ് മണികണ്ഠന്‍, എം.എ അബ്ദുള്‍ റഷീദ്, എന്‍.എം റഫീക്ക്, സോണി സക്കറിയ, തുടങ്ഹിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!