ഗവേഷണ പ്രബന്ധം പകര്‍ത്തി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പഴഞ്ഞി എം ഡി കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയും വൈസ് പ്രിന്‍സിപ്പലുമായ ഡോ. പി.എം. റെജിമോന്റെ ഗവേഷണ ഗൈഡ് ഷിപ്പ് കാലിക്കറ്റ് സര്‍വകലാശാല സ്ഥിരമായി റദ്ദാക്കി.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഇക്കണോമിക്‌സ് അധ്യാപിക ഡോ. എം.ജി. മല്ലിക 2014-ല്‍ പസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം പകര്‍ത്തിയെന്നാണ് പരാതി.2019-ല്‍ ഇതേ പ്രബന്ധം കാര്യമായ മാറ്റങ്ങളില്ലാതെ ഡോ. പി.എം. റെജിമോന്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണം. വ്യാപകമായ പരാതികളെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് ഗവേഷണ പ്രബന്ധത്തിലെ പകര്‍പ്പവകാശ ലംഘനം കണ്ടെത്തിയത്.തുടര്‍ന്നാണ് ഡോ. പി.എം. റെജിമോന്റെ ഗവേഷണ ഗൈഡ് ഷിപ്പ് സ്ഥിരമായി പിന്‍വലിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. യു.ജി.സി. ചട്ടങ്ങളും കേരള സര്‍വീസ് ചട്ടങ്ങളും പ്രകാരം ഡോ. പി.എം. റെജിമോനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍വകലാശാല മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



