28.4 C
Kunnamkulam
Friday, October 23, 2026
Home Bureaus Perumpilavu യുവതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കടവല്ലൂര്‍ പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കം

യുവതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കടവല്ലൂര്‍ പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കം

13

യുവതലമുറയുടെ സര്‍ഗ്ഗാത്മകവും , കായികവുമായ കഴിവുകളേയും, സാംസ്‌കാരിക കൂട്ടായ്മയേയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരളോത്സവത്തിന് കടവല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി.ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 8 വരെയുള്ള ദിവസങ്ങളിലായാണ് പഞ്ചായത്തില്‍ കേരളോത്സവം നടത്തുന്നത്.പെരുമ്പിലാവ് സെന്ററില്‍ നിന്നും പഞ്ചവാദ്യത്തിന്റേയും,ബാന്റു മേളത്തിന്റേയും അകമ്പടിയോടെ ആരംഭിച്ച വിളംഭരഘോഷയാത്ര പഞ്ചായത്തു ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍. വി പ്രശാന്തന്‍ മാസ്റ്റര്‍ മുഖ്യ അതിഥിയായി. കേരള ബാങ്ക് ഡയറക്ടര്‍ എം.ബാലാജി, ബ്ലോക്ക് പഞ്ചായത്ത് അഗം ക്കളായ ലോഷ് പുവ്വത്തിക്കല്‍ , റംഷിയ, പഞ്ചായത്ത് അഗങ്ങളായ ബിന്ദു ടീച്ചര്‍, ഹസീന അഷറഫ്, നിഷ അരേ കത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സലീം സ്വാഗതവും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നന്ദിയും പറഞ്ഞു.

,

 

ADVERTISEMENT
error: Content is protected !!