ചാവക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. നൂറോളം വിദ്യാലയങ്ങളില്‍ നിന്നായി 3500-ലധികം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.വെള്ളി, ശനി ദിവസങ്ങളിലായി ചാവക്കാട് എ.ആര്‍. രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, മമ്മിയൂര്‍ എല്‍.എഫ്. യു.പി. സ്‌കൂളിലുമായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എ.എച്ച്. അക്ബര്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ എം ഡി ഷീബ അധ്യക്ഷത് വഹിച്ചു. വൈസ് ചെയ്യര്‍പേഴ്‌സന്‍ ബിന്‍സി സന്തോഷ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ പി യതീന്ദ്രദാസ്, കെ എച് സലാം കെപി രഞ്ജിത്ത്, സബൂറ ബക്കര്‍ എ ഈ ഓ വിബി സിന്ധു ജോജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് പ്രധാനമായും ക്ലെ മോഡലിങ് ശില്പ നിര്‍മാണം, ആര്‍ട്ട്, ഫുഡ്, ചന്ദന തിരി നിര്‍മാണം ഫര്‍ന്നീച്ചര്‍ നിര്‍മാണം തുടങ്ങിയവയാണ് നടക്കുന്നത്.



