25.3 C
Kunnamkulam
Thursday, October 22, 2026
Home Bureaus Chavakkad എടക്കഴിയൂര്‍ നോണ്‍-റസിഡന്റ്‌സ് അസോസിയേഷന്‍ ‘എനോറ പൊന്നോണം 2026’ സംഘടിപ്പിച്ചു

എടക്കഴിയൂര്‍ നോണ്‍-റസിഡന്റ്‌സ് അസോസിയേഷന്‍ ‘എനോറ പൊന്നോണം 2026’ സംഘടിപ്പിച്ചു

11

എടക്കഴിയൂര്‍ നോണ്‍-റസിഡന്റ്‌സ് അസോസിയേഷന്‍ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി എനോറ പൊന്നോണം 2026′ സംഘടിപ്പിച്ചു.അജ്മാന്‍ അല്‍-ജര്‍ഫിലെ തുബൈ മെഡിസിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ആഘോഷം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുചേരലായി മാറി. എനോറ പ്രസിഡന്റ് മനാഫ് പാറയില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രക്തദാനരംഗത്തെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കും നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായ ഉണ്ണി പുന്നാരയെ ചടങ്ങില്‍ ആദരിച്ചു.രാവിലെ പത്തുമണിയോടെ എനോറ കുടുംബാംഗങ്ങളുടെ ഇന്‍ഹൗസ് കലാപരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഷബ്‌ന ഫിറോസ് ടീമിന്റെ മോഡേണ്‍ ഒപ്പന, നിലിന അനസ് ടീമിന്റെ ഗ്രൂപ്പ് ഡാന്‍സ്, തിരുവാതിരക്കളി, നൃത്തപരിപാടികള്‍, ഗാനങ്ങള്‍ എന്നിവ ഇന്‍ഹൗസ് പരിപാടികള്‍ക്ക് മികവേകി. വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മധുരമേകി. മനോഹരമായ പൂക്കളം, വനിതകളുടെ ശിങ്കാരിമേളം, കൈകൊട്ടിക്കളി എന്നിവ പരിപാടിയ്ക്ക് പകിട്ടേകി. കൈതുടി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും സംഗീതവിരുന്നും സദസ്സിനെ ആവേശത്തിലാഴ്ത്തി. പരമ്പരാഗത ഓണാഘോഷത്തിന്റെ തനിമയും കലാപരിപാടികളുടെ വൈവിധ്യവും സംഗീതത്തിന്റെ ആവേശവും ഒത്തുചേര്‍ന്ന ആഘോഷം രാത്രി എട്ടുമണിയോടെ സമാപിച്ചു.എനോറ യു.എ.ഇ. സെക്രട്ടറി അനസ് പിടിയേക്കല്‍ സ്വാഗതം പറഞ്ഞു. സംഘടനാ ട്രഷറര്‍ ജലീല്‍ പി , അഡൈ്വസറി ബോര്‍ഡ് അംഗം ഷാജി എം. അലി, വനിതാ വിംഗ് റസീന ജംഷീര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുബിന്‍ മത്രംകോട്ടും ഷൈനി ഷാജിയും നന്ദി പറഞ്ഞു.സംഘടനാ ഭാരവാഹികളായ റസാഖ് അമ്പലത്ത്., ജംഷീര്‍ ഹംസ, മന്‍സൂര്‍ മുഹമ്മദ്, ഷിബു, മെഹറൂഫ്, ഫാറൂഖ്, അബ്ദുല്‍ സമദ്,, അബ്ദുല്‍ ഖാദര്‍, ഫിറോസ് മത്താര്‍ തുടങ്ങിയവരും മറ്റ് ടീം അംഗങ്ങളും ആഘോഷപരിപാടികളുടെ വിവിധ ഘട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!