കുന്നംകുളം ചാട്ടുകുളത്ത് സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

കുന്നംകുളം ചാട്ടുകുളത്ത് സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഗുരുവായൂര്‍ നന്ദനം വില്ലയില്‍ 64 വയസ്സുള്ള അരവിന്ദാക്ഷ പണിക്കര്‍ ആര്‍ത്താറ്റ് ചിരിയംകണ്ടത് വീട്ടില്‍ 45 വയസ്സുള്ള തോബിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും റോഡ് മുറിച്ചു കടക്കുകയായിരുന്ന സൈക്കിളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ഇരുവരെയും കുന്നംകുളം ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സൈക്കിളിനും സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image