31.8 C
Kunnamkulam
Saturday, November 14, 2026
Home CCTV Desk കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിന്റെ മേലേക്കാവ് പൂര്‍ണമായും പുനര്‍നിര്‍മിക്കുന്നു

കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിന്റെ മേലേക്കാവ് പൂര്‍ണമായും പുനര്‍നിര്‍മിക്കുന്നു

14

കുന്നംകുളം ചീരംകുളം ഭഗവതി ക്ഷേത്രത്തിന്റെ മേലേക്കാവ് പൂര്‍ണമായും പുനര്‍നിര്‍മിക്കുന്നു.ശ്രീകോവില്‍, വലിയമ്പലം, ഉള്ളിലെ നടപ്പുര, കിഴക്കേ പടിപ്പുര, ചുറ്റമ്പലം മാതൃകയില്‍ നടപ്പാത എന്നിവയാണ് പ്രധാന നിര്‍മിതികള്‍. പൂര്‍ണ്ണമായും കൃഷ്ണശിലയില്‍ നിര്‍മിക്കുന്ന ശ്രീകോവിലിന് മാത്രം ഒരു കോടി 7 ലക്ഷമാണ് പുതുക്കിയ എക്‌സിമേറ്റ് തുക. തച്ചുശാസ്ത്ര വിദഗ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം റിട്ടയേര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നാരായണനുണ്ണി പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കും. അശോകന്‍, ബിജു എന്നിവരാണ് നിര്‍മാണകരാര്‍ എടുത്തിരിക്കുന്നത്. മരപ്പണിക്ക് തച്ചന്‍ കൂറ്റനാട് സുനില്‍ സുകുമാരന്‍ ആചാരിയും, കൃഷ്ണശിലയുടെ പണിക്ക് ശില്‍പി ഗിരീഷ് ഒറ്റപ്പാലവും നേതൃത്വം നല്‍കും. പുനര്‍നിര്‍മ്മാണം നടത്തുന്നതിനാല്‍ ഇക്കുറി ഉത്സവം ചടങ്ങ് മാത്രമായി ചുരുക്കിയിരിക്കുകയാണെന്ന് ഭരണസമിതി അറിയിച്ചു. അടുത്ത ഏപ്രില്‍ മാസത്തില്‍ ശ്രീകോവിലിന്റെ പണി പൂര്‍ത്തിയാകും വിധമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നവംബര്‍ 15ന് ശ്രീകോവിലിന്റെ ഉത്തരംവെപ്പു കര്‍മ്മം നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി അമനകര മന ശിബി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ദേവസ്വം പ്രസിഡന്റ് കെ ബി അശോക കുമാര്‍, സെക്രട്ടറിമാരായ പിവി സുരേഷ്, കെ എസ് ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!