28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ഏകാദശി ; കനറാ ബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം ഞായറാഴ്ച നടക്കും

ഗുരുവായൂര്‍ ഏകാദശി ; കനറാ ബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം ഞായറാഴ്ച നടക്കും

 

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കനറാ ബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് നടക്കുന്ന കാഴ്ചശിവേലിക്ക് പല്ലാവൂര്‍ ശ്രീധരന്‍മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം അകമ്പടിയാകും. കൊമ്പന്‍ ഇന്ദ്രസെന്‍ കോലമേറ്റും. ശ്രീധരന്‍, രവികൃഷ്ണന്‍ എന്നീ ആനകള്‍ ഇടം വലം അണിനിരക്കും. സന്ധ്യക്ക് ഗുരുവായൂര്‍ മുരളിയും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരം, ഭഗവതി കെട്ടില്‍ ഡബിള്‍ തായമ്പക എന്നിച്ചയുണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാല്‍ നാഗസ്വര ഇടക്ക പ്രദക്ഷിണം അകമ്പടിയാവും. നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാകും. ശ്രീ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ബാങ്ക് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറും. ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.വിനോദ് കുമാര്‍, എം.എസ്. ഭാസ്‌ക്കരന്‍, ജി.രാജേഷ് കുമാര്‍, പി.ഇ. ശ്രീദേവി, യു.എം. അഞ്ജന, ഐ.എസ്. കരിഷ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!