ചൊവ്വന്നൂരില്‍ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

721

ചൊവ്വന്നൂരില്‍ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.
പന്നിത്തടം നീണ്ടൂര്‍ സ്വദേശി ചെമ്പ്രയൂര്‍ വീട്ടില്‍ മൊയ്തീന്റെ മകന്‍ 35 വയസ്സുള്ള റസാക്കാണ് മരിച്ചത്.ചൊവ്വന്നൂര്‍ അറേബ്യന്‍ പാലസിന് സമീപം ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന അബേല്‍ മോന്‍ എന്ന സ്വകാര്യബസിലാണ് സക്കൂട്ടര്‍ ഇടിച്ചത്.
സ്‌കൂട്ടര്‍ ബസിനടിയിയിലായിരുന്നു.
കുന്നംകുളം പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം കുന്നംകുളം ദയ റോയല്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നംകുളം അഗ്‌നി രക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു.
അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.