പനന്തറ സദ്ഗമയ സാംസ്‌കാരിക സേവാസമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

122

പനന്തറ സദ്ഗമയ സാംസ്‌കാരിക സേവാസമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.പനന്തര സെന്ററില്‍ വച്ച് നടത്തിയ ചടങില്‍
ചലച്ചിത്ര താരം സുനില്‍ സുഗത വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹോപഹാരം നല്‍കി ആദരിച്ചു. തൈക്കോണ്ട സ്റ്റേറ്റ് ചാമ്പ്യന്‍ വിഷ്ണുവിനെയും ചടങ്ങില്‍ ആദരിച്ചു. ജയരാജന്‍ ചക്കാലകൂമ്പില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എന്‍ ജി വിനികുമാര്‍ , പ്രശാന്ത്, ദിലീപ്, ബിജു , സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.