പാവിട്ടക്കുളങ്ങര ശിവ ഭദ്ര ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ഒന്നാംഘട്ട പരിപാടികളും ശിവഭദ്ര പുരസ്‌കാര വിതരണവും നടത്തി

 

പുന്നയൂര്‍ പാവിട്ടക്കുളങ്ങര ശിവ ഭദ്ര ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദേവപ്രശ്‌ന പരിഹാര ഒന്നാംഘട്ട പരിപാടികളും ശിവഭദ്ര പുരസ്‌കാര വിതരണവും നടത്തി.പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. മാതൃസമിതിയുടെ നേതൃത്വത്തില്‍ പുനരുദ്ധാരണ നിധി സംഭാവന സമ്മാന കൂപ്പണ്‍ വിതരണം ഉദ്ഘാടനവും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡണ്ട് കാരയില്‍ വിജയന്‍ മാതൃസമിതി പ്രസിഡണ്ട് ഷീജ മോഹന്‍ ആദ്യ കൂപ്പണ്‍ നല്‍കി സംഭാവന സ്വീകരിച്ചു. തുടര്‍ന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കാരയില്‍ വിജയന്‍, വൈസ് പ്രസിഡണ്ട് മോഹനന്‍ ഈച്ചിത്തറ, മുകുന്ദന്‍ എളയച്ചാട്ടില്‍ തുടങ്ങിയവര്‍ ശിവഭദ്ര പുരസ്‌കാര വിതരണം നല്‍കി ആദരിച്ചു. ചടങ്ങുകള്‍ക്ക് ബാബു അയോധ്യ, ക്ഷേത്രം സെക്രട്ടറി ദയാനന്ദന്‍ മാമ്പുള്ളി, രമേശന്‍, ബാബുരാജ്, ദിനേശന്‍, അപ്പു പെരുവഴിപ്പുറത്ത്, മാതൃസമിതി സെക്രട്ടറി ചന്ദ്രിക സത്യന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image