പെരുന്തുരുത്തി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പെരുന്തുരുത്തിയില്‍ ആരംഭിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍ നിര്‍വഹിച്ചു.  മണ്ഡലം പ്രസിഡണ്ട് എം കെ അലി, പഞ്ചായത്ത് അംഗങ്ങളായ എം എസ് മണികണ്ഠന്‍, എം എ അബ്ദുല്‍ റഷീദ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ എന്‍ കെ അബ്ദുല്‍ മജീദ്, സാംസണ്‍ പുലിക്കോട്ടില്‍, കെഎസ്യു ജില്ലാ സെക്രട്ടറി റാഷിദ്, മണ്ഡലം ട്രഷറര്‍ കെ എം നദീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT