28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu പകല്‍ വീടിന്റെ ഉദ്ഘാടനം നടത്തി

പകല്‍ വീടിന്റെ ഉദ്ഘാടനം നടത്തി

കടവല്ലൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി
നിര്‍മ്മിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം നടത്തി. എ.സി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും മുപ്പതു ലക്ഷം രൂപ ചിലവഴിച്ചാണ് നാലാം വാര്‍ഡ് വട്ടമാവ് ഉന്നതിയില്‍ പകല്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വട്ടമാവ് ഉന്നതിയെ അംബേക്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നതിയുടെ വികസനത്തിനായി ഒരു കോടി രൂപ കൂടി അനുവധിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.കെ വിശ്വംഭരന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എ ഫൗസിയ, വാര്‍ഡ് മെമ്പര്‍ എം.കെ രാജേഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സരായ പ്രഭാത് മുല്ലപ്പിള്ളി, ജയകുമാര്‍ പൂളക്കല്‍, ബിന്ദു ധര്‍മ്മന്‍, ആയുര്‍വേദ ഡോക്ടര്‍ മണികണ്ഠന്‍ ,പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ രേഖ, ആശാ വര്‍ക്കര്‍ സരസു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!