പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലൂമിന 2024 എന്ന പേരില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചു

46

ചാലിശ്ശേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവാഗതരായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി
ലൂമിന 2024 എന്ന പേരില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രവേശനോല്‍സവത്തില്‍ സംസ്‌കൃത അദ്ധ്യാപിക ലക്ഷി പ്രാര്‍ത്ഥനഗാനം ആലപിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീന ഷുക്കൂര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.വി രജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു
സ്‌കൂളിലെ വിവിധ കോഴ്‌സുകളുടെ സാധ്യതകളും , വിദ്യാലയത്തെ കുറിച്ചുള്ള മാര്‍ഗരേഖകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. സ്‌കൂള്‍ കരിയര്‍ ഗൈഡ് അദ്ധ്യാപിക ലിഷ , സ്റ്റാഫ് സെക്രട്ടറി വിജയന്‍ എന്നിവര്‍ മാര്‍ഗ്ഗരേഖയും അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ടി.കെ സുനില്‍കുമാര്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗം ദിജിമോള്‍ പി, കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്‍ മുകേഷ് എന്നിവര്‍ സംസാരിച്ചു. പ്ലസ് വണ്‍ സ്‌കൂള്‍ ടോപ്പര്‍ ആയുഷ് , സ്വാലിഹ എന്നിവര്‍ പ്ലസ് വണ്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. സീനിയര്‍ അധ്യാപകന്‍ സുധീഷ് നന്ദിയും പറഞ്ഞു.