യുവാവിനായി തിരച്ചില്‍ നടത്തുന്നു

469

ദുരൂഹ സാഹചര്യത്തില്‍ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് യുവാവിനായി തിരച്ചില്‍ നടത്തുന്നു. തെക്കേ പുന്നയൂര്‍ പരേതനായ കളരിക്കല്‍ ശ്രീധരന്‍ മാഷ് മകന്‍ 44 വയസ്സുള്ള അനീഷ് നെയാണ് കാണാതായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ബൈക്ക്, ചെരിപ്പ്, ഹെല്‍മറ്റ് എന്നിവ മുക്കണ്ടത്ത് കുഴിക്ക് സമീപമുള്ള കല്‍വര്‍ട്ടിന് മുകളിലായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.. വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തില്‍ അഗ്‌നി ശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടരുന്നുണ്ട്.