സിസിടിവി 18-ാമത് വിദ്യഭ്യാസ പുരസ്‌ക്കാരം പ്രൗഡ ഗംഭീരം

192

സിസിടിവി 18-ാം മത് വിദ്യഭ്യാസ പുരസ്‌ക്കാരം പ്രൗഡ ഗംഭീരം.

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പടെ ആയിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക, സാംസ്‌ക്കാരിക, വിദ്യഭ്യാസ രംഗങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തുന്ന സി സി ടിവി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കുന്ന വിദ്യഭ്യാസ പുരസ്‌ക്കാരം 18 വര്‍ഷമായി തുടര്‍ന്ന് വരികയാണ്. ഇതിനോടകം 9000 ത്തോളം വിദ്യാര്‍ത്ഥികളെ ഇതിന്റെ ഭാഗമാക്കാന്‍ സി സി ടിവിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ്-ടു പരീക്ഷകളില്‍ എല്ലാം വിഷയങ്ങളിലും എ പ്ലസ് നേടിയ 800 വിദ്യാര്‍ത്ഥികളെയാണ് ഈ വര്‍ഷം ക്യാഷ് അവാര്‍ഡും പുരസ്‌കാരവും നല്‍കി അനുമോദിച്ചത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളേയും ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയ സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിസടിവിയുടെ സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ വിതരണം ചെയ്തു.

കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ചടങ്ങിന് അധ്യക്ഷയായി. മുരളി പെരുനെല്ലി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. പ്രശ്ത മാധ്യമ പ്രവര്‍ത്തകനും 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്ററുമായ ആര്‍.ശ്രീകണ്ഠന്‍ നായര്‍ മുഖ്യാതിഥിയായി. കവിയും ഗാനരചിയിതാവുമായ റഫീക്ക് അഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, 24 ന്യൂസ് ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ യു. പ്രദീപ്, ബഥനി സ്‌കൂള്‍ മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി., സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സിഡ്‌കോ പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍, കുന്നംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.ഷെബീര്‍, ന്യൂസ് മലയാളം മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ സിദ്ദിഖ് , ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.പി.സാക്്‌സന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബിജു സി.ബേബി, ലബീബ് ഹസ്സന്‍, കെ.കെ.മുരളി, കെ.സി.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ പി.പി.സുരേഷ്‌കുമാര്‍, സിഒഎ ജില്ലാ പ്രസിഡന്റ് ടി.ഡി.സുഭാഷ്, കേരളവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജയപ്രകാശ്, സിഡ്‌കോ ഡയറക്ടര്‍ പി.എം.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിസിടിവി മാനേജിംഗ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ സ്വാഗതവും, ചെയര്‍മാന്‍ കെ.സി.ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വാസ്തുവിദ്യ ആചാര്യന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കവി റഫീക്ക് അഹമ്മദ്, ഫിലിം എഡിറ്റര്‍ വി.വേണുഗോപാല്‍, ഗണിത ശാസ്ത്രജ്ഞന്‍ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്, പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടിയ കെന്‍സ റിസ് ജോണി എന്നിവരെ ആദരിച്ചു. കെ.എല്‍.ജോസ്, പല്ലവി ഉണ്ണികൃഷ്ണന്‍, പി.രാധാകൃഷ്ണന്‍, സന്തോഷ് ചെറിയാന്‍, ആല്‍ബിന്‍, ഗിസ്‌റ്റോ ജോസ് എന്നിവരുടെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. നേരത്തെ ഇന്റര്‍നാഷ്ണല്‍ ട്രെയ്‌നറും സൈക്കോളജിസ്റ്റുമായ ഡോ. സുലൈമാന്‍ മേല്പത്തൂരിന്റെ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സോടുകൂടിയാണ് പുരസ്‌കാര സമ്മേളനത്തിന് തുടക്കമായത്.