വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്‍ സിഐടിയു പത്താമത് സ്ഥാപകദിനം ഗുരുവായൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പന്തായി ക്ഷേത്രത്തിന് സമീപം ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ഇഖ്ബാല്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ് സോമന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പിജി കണ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം അജിത് ഗുരുവായൂര്‍, സൗമ്യ , ഡിസി മെമ്പര്‍ രഘു,അനീഷ്, സരള, പ്രസാദ്,അനിത ബാബു എന്നിവര്‍ സംസാരിച്ചു.



