ചങ്ങരംകുളം താടിപടിയിലുണ്ടായ അപകടത്തില്‍ സംസ്ഥാന കലോത്സവത്തിന് പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാറ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്. അണ്ടത്തോട് സ്വദേശിയും കോക്കൂര് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റസീന്‍, പൊന്നാനി ബി എം സ്വദേശി അനിരുദ്ധന്‍, ബൈക്ക് യാത്രികന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. മാപ്പിള പാട്ട് വിഭാഗത്തിലും വട്ടപ്പാട്ട്, ദേശാഭക്തി ഗാനം, ഗാനമേള എന്നീ വിഭാഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു റസീന്‍.



