പഴഞ്ഞി പെരുന്തുരുത്തി എയ്ഡഡ് സ്‌കൂളിന്റെ 115-ാം വാര്‍ഷികം ആഘോഷിച്ചു

പഴഞ്ഞി പെരുന്തുരുത്തി എയ്ഡഡ് സ്‌കൂളിന്റെ 115-ാം വാര്‍ഷികം ആഘോഷിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭാസ ചെയര്‍ പേഴ്‌സണ്‍ ബിന്ദു മനോഹരന്‍ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് സെക്രട്ടറി ഷാജി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ഡോക്ടര്‍ സണ്ണി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. സ്മിത ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ജ്യോതി, കെ.ജെ. സോഫിയ, സ്‌കൂള്‍ ലീഡര്‍ ടി.എഫ് ഫൈസ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT