32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu പെരുമ്പിലാവിലെ ഭക്ഷ്യവിഷബാധ : ആരോഗ്യവകുപ്പും, പഞ്ചായത്തും പരിശോധന നടത്തി.

പെരുമ്പിലാവിലെ ഭക്ഷ്യവിഷബാധ : ആരോഗ്യവകുപ്പും, പഞ്ചായത്തും പരിശോധന നടത്തി.

288

പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഇരുപതോളം കുട്ടികൾക്കു ഭക്ഷ്യവിഷബാധയേറ്റു. ഛർദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വ്യാഴം വൈകിട്ടാണു രക്ഷിതാക്കൾ കുട്ടികളുമായി പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിയത്. 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയയ്ക്കുകയും ചെയ്തു.

രക്ഷിതാക്കളുടെ പരാതിയെത്തുടർന്നു ആരോഗ്യവകുപ്പും പഞ്ചായത്തും സ്കൂളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.

ഡി സോൺ കലോത്സവത്തിന്റെ തിരക്കിൽ കിണറ്റിലെ വെള്ളം മലിനമായതാകാം വിഷബാധയ്ക്കു കാരണമെന്നാണു സ്കൂൾ അധികൃതരുടെ വിശദീകരണം. ആറായിരത്തോളം പേർ ഡി സോൺ കലോത്സവത്തിനെത്തിയിരുന്നു.

ADVERTISEMENT
error: Content is protected !!